മണിപ്പൂരിൽ മദ്യദുരന്തം; 16 പേര്‍ മരിച്ചു, മുന്നൂറിലധികം പേര്‍ ആശുപത്രിയിൽ

ഇംഫാൽ:മണിപ്പൂരിൽ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് 16 പേര്‍ മരിച്ചു. 346 പേര്‍ അവശനിലയിൽ ആശുപത്രിയിൽ കഴിയുന്നു. മലയോര ജില്ലകളായ ചന്ദേലിലിലും കച്ചിങ്ങിലുമായാണ് ദുരന്തം. ചക്പികരോങ് മേഖലയിലെ ഗ്രാമീണരാണ് ദുരന്തത്തിന് ഇരയായവരിൽ അധികവും. നവംബര്‍ 18 നാണ് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും കാഴ്ച പ്രശ്നങ്ങളുമായി ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഇംഫാലിലെ ജെഎൻഐഎംഎസ് ,റിംസ് തുടങ്ങിയ പ്രമുഖ ആശുപത്രികളിലേക്ക് മാറ്റി. ഷിജ ആശുപത്രിയിൽ 140-ലധികം പേരും ബബിന ആശുപത്രിയിൽ 41-ലധികം പേരും ചികിത്സയിലുണ്ടെന്ന് ഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് അറിയിച്ചു.
തൊട്ടടുത്ത കാച്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് മണിപ്പൂര്‍. ഗോത്രവര്‍ഗങ്ങള്‍ക്ക് അവരുടെ പരമ്പരാഗത പാനീയങ്ങള്‍ക്ക് അനുമതിയുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബിഷ്ണുപൂർ, സേനാപതി, കാച്ചിംഗ്, തൗബാൽ എന്നീ ജില്ലാ ഭരണകൂടങ്ങൾ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പ്രാദേശികമായി നിർമ്മിക്കുന്നതോ ഉറവിടം വ്യക്തമല്ലാത്തതോ ആയ മദ്യം യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് വിലക്കി.








0 comments