Deshabhimani

ഗാസയിൽ കൂട്ടക്കൊല തുടരുമ്പോൾ ഇസ്രയേലുമായി ബന്ധം ശക്തിപ്പെടുത്തണമെന്ന രാഹുലിന്റെ നിലപാട് അംഗീകരിക്കാനാവില്ല: പിണറായി വിജയന്‍

GNA Contract
വെബ് ഡെസ്ക്

Published on Nov 21, 2026, 11:47 AM | 1 min read

തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് പുലർത്തുന്ന കടുത്ത ഇരട്ടത്താപ്പാണ് ചിക്കാഗോ സർവകലാശാലയിലെ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിലൂടെ വെളിപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ​ഗാസയിൽ ആയിരക്കണക്കിന് നിരപരാധികളായ കുട്ടികളടക്കം കൊല്ലപ്പെടുകയും കടുത്ത വംശഹത്യ തുടരുകയും ചെയ്യുമ്പോൾ ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും ആയുധങ്ങൾ വാങ്ങണമെന്നും രാഹുൽ ഗാന്ധി പരസ്യമായി ആവശ്യപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.


'പലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രയേലുമായി സൈനിക, പ്രതിരോധ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന രാഹുലിന്റെ നിലപാട് കോൺഗ്രസിന്റെ സാമ്രാജ്യത്വ അനുകൂല സമീപനമാണ് തുറന്നുകാട്ടുന്നത്. ലോകം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് ​ഗാസയിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ നയതന്ത്ര സന്തുലിതാവസ്ഥയുടെ പേരിൽ ഇസ്രയേലിനെ പിന്തുണയ്ക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.'


'സാമ്രാജ്യത്വത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും പലസ്തീൻ ജനതയുടെ അവകാശപ്പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത ജവാഹർലാൽ നെഹ്റുവിന്റെ വിദേശനയ പാരമ്പര്യത്തെപ്പോലും രാഹുൽ ഗാന്ധിയുടെ സാമ്രാജ്യത്വ അനുകൂല നിലപാട് തകർക്കുകയാണ്. പലസ്തീൻ ജനതയ്ക്കൊപ്പം നിലകൊണ്ട ഇന്ത്യയുടെ ചരിത്രപരമായ നിലപാടുകളിൽനിന്നുള്ള ഗുരുതരമായ വ്യതിചലനമാണിത്.'


മനുഷ്യത്വം തന്നെ വിചാരണ ചെയ്യപ്പെടുന്ന ഘട്ടത്തിൽ നയതന്ത്ര സന്തുലിതാവസ്ഥയുടെ പേരിൽ ഇരട്ടത്താപ്പ് സ്വീകരിക്കാനാവില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home