Deshabhimani

ശബരിമല തീർഥാടകരുടെ വാഹന ഡ്രൈവർക്ക് നിലയ്ക്കലിൽ പൊലീസുകാരന്റെ മർദനം

police
വെബ് ഡെസ്ക്

Published on Nov 21, 2026, 12:13 PM | 1 min read

പത്തനംതിട്ട: ശബരിമല തീർഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ നിലയ്ക്കലിൽ പൊലീസുകാരന്‍ മര്‍ദിച്ചു. നോര്‍ത്ത് പരവൂര്‍ സ്വദേശി പ്രശാന്തിനെയാണ് എഎസ്ഐ ജിജോ മർദിച്ചത്. പുലർച്ചെ തീർഥാടകരെ ഇറക്കിയ ശേഷം വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.


ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ നൽകിയ നിർദേശപ്രകാരം തീർഥാടകരെ ഇറക്കിയ ശേഷം പ്രശാന്ത് വാഹനം ഒതുക്കി നിർത്തുകയായിരുന്നു. എന്നാൽ, ഈ സമയം അവിടെയെത്തിയ എഎസ്ഐ ജിജോ വാഹനം നിർത്തിയതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.


തർക്കത്തിനിടെ പ്രകോപിതനായ പൊലീസുകാരൻ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും പ്രശാന്തിനെ മർദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മർദിച്ചതെന്നും പ്രശാന്ത് വ്യക്തമാക്കി.


മർദനത്തിന്റെ ദൃശ്യങ്ങൾ പ്രശാന്ത് തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് നിലയ്ക്കൽ കൺട്രോൾ റൂമിലെ സബ് ഇൻസ്പെക്ടർക്ക് പ്രശാന്ത് രേഖാമൂലം പരാതി നൽകുകയും, തെളിവായി ഈ വീഡിയോ ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. ദൃശ്യങ്ങളും പരാതിയും പരിശോധിച്ചതിന് പിന്നാലെ, ആരോപണവിധേയനായ പൊലീസുകാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home