Deshabhimani

മരുന്ന് മാത്രമല്ല, പഞ്ഞിയുമില്ല; ഉദ്യോഗസ്ഥർക്കുമേൽ പഴിചാരി മന്ത്രി

Cotton.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 30, 2026, 11:14 AM | 1 min read

തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ നാൾക്കുനാൾ ദുരിതത്തിലേക്ക്. മരുന്നുക്ഷാമം രൂക്ഷമായി തുടരുന്നതിനൊപ്പം തന്നെ ആശുപത്രികളിൽ പഞ്ഞിയില്ലെന്നും പരാതി. പ്രമേഹത്തിനുള്ള മരുന്നുപോലും ആശുപത്രിയിലില്ല.


സർജറിക്കുള്ള മരുന്നുകളും പുറത്തുനിന്ന് വാങ്ങാനാണ് പറഞ്ഞതെന്നും പരാതി ഉയരുന്നു. ആശുപത്രികളിൽ മരുന്നില്ലാത്ത ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന വിചിത്രവാദമാണ് ആരോഗ്യമന്ത്രി ഉയർത്തുന്നത്.


സർക്കാർ ആശുപത്രികളുടെ അധഃപതനം ജനങ്ങളെ കൂടുതലായും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നതാണ്. അഡ്മിറ്റ് ആയി തുടരുമ്പോഴും മരുന്നുകൾ ലഭിക്കാത്ത സാഹചര്യം ജനങ്ങളെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്.


താലൂക്ക് ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിസന്ധി നേരിടുമ്പോൾ മെഡിക്കൽ കോളേജുകളിലും മരുന്ന് കിട്ടാനില്ലാത്ത സ്ഥിതി ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്. ചില മരുന്നുകൾക്കായി റീ-ടെൻഡർ വിളിക്കേണ്ടി വന്നത് വലിയ കാലതാമസം സൃഷ്ടിച്ചിരിക്കുകയാണ്.


ഈ മാസം അവസാനത്തോടെ പുതിയ സ്റ്റോക്ക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചതായി വിവരമില്ല. ക്ഷാമം ഇനി എത്രകാലം ഇതുപോലെ തുടരും എന്ന ആശങ്കയിലാണ് ജനങ്ങളും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home