ad
Deshabhimani

പിടിതരാതെ പൊന്ന്; കുതിച്ചുയർന്ന് സ്വർണവില

gold jwels
വെബ് ഡെസ്ക്

Published on Aug 08, 2026, 10:03 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വർണം പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 1,11,720 രൂപയായി. ഗ്രാമിന് നൂറ് രൂപയാണ് കൂടിയത്. 13,965 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ ആറായിരം രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.


ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ തിരിച്ചുവരവിലാണ്. ആ​ഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ് ഉൾപ്പടെ നിരവധി ഘടകങ്ങൾ സ്വർണവിലയെ ബാധിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം മാറിയും മറിഞ്ഞും തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഈ ചലനങ്ങൾ സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് വിപണി വിദ​ഗ്ധർ വിലയിരുത്തുന്നത്.


അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഒരോ മാറ്റങ്ങളും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന വിപണി ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മൾ ഇന്ത്യക്കാർ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആ​ഗോള വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home