ad
Deshabhimani

ഇലക്​ട്രിക്​ വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടം; ജൂ​ലൈയി​ൽ മാത്രം വി​റ്റ​ത് മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം വാ​ഹനം

evcharging.
വെബ് ഡെസ്ക്

Published on Aug 08, 2026, 10:55 AM | 1 min read

ന്യൂഡൽഹി: ഇന്ധനവിലയിലെ കുതിപ്പും ഇ20 പെട്രോളിനെതിരായ പ്രതിഷേധവും കനക്കുമ്പോൾ, രാജ്യത്തെ ഇലക്​ട്രിക്​ വാഹനങ്ങളുടെ (ഇ വി) വിൽപ്പന പൊടിപൊടിക്കുന്നു. ജൂലൈയിൽ രാജ്യത്തെ എക്കാലത്തെയും ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് നടന്നത്. 3,27,901 ഇലക്​ട്രിക്​ വാഹനങ്ങളാണ് ജൂലൈയിൽ രജിസ്‌റ്റർ ചെയ്തത്. 66 ശതമാനമാണ് വർധന. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്എഡിഎ) കണക്കുകൾ പ്രകാരം, ജൂലൈയിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ട ഒരോ എട്ട് വാഹനങ്ങളിൽ ഒരണ്ണം ഇലക്​ട്രിക്​ വാഹനമാണ്.


ഇരുചക്രവാഹനം വാങ്ങാനെത്തുന്നവർ ആദ്യം പരിഗണന നൽകുന്നത്​ ഇലക്​ട്രിക്​ സ്കൂട്ടറുകൾക്കാണ്​​. രണ്ട് ലക്ഷം വാഹനങ്ങളാണ് ജൂലൈയിൽ വിറ്റുപോയത്. കഴിഞ്ഞ വർഷം ജൂലൈയിൽ 7.7 ശതമാനമായിരുന്ന വിൽപ്പന ഈ വർഷം 11.2 ശതമാനത്തിലേക്ക് ഉയർന്നു. ഇലക്​ട്രിക്​ ഓട്ടോറിക്ഷ വിൽപ്പനയും ഉയർന്നു. കഴിഞ്ഞ വർഷം 60.3 ശതമാനമായിരുന്ന വിൽപ്പന ജൂണിൽ 65.1 ശതമാനവുമായി. പാ​സ​ഞ്ച​ർ വാ​ഹ​ന വി​ൽ​പ​ന​യി​ൽ ക​ഴി​ഞ്ഞ വർഷത്തെ അ​പേ​ക്ഷി​ച്ച് 83.13 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി​.


രാജ്യത്തെ ഇലക്​ട്രിക്​ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ജൂലൈയിലെ പ്രകടനം വലിയൊരു നാഴികക്കല്ലാണെന്നും ഇത്രയധികം വാഹനങ്ങളുടെ വിൽപ്പന നടന്നിട്ടില്ലെന്നും എഫ്എഡിഎ വൈസ് പ്രസിഡന്റ് സായി ​ഗിരിധർ പറഞ്ഞു.


പോക്കറ്റ്​ ചോരില്ല


വിലയൽപ്പം കൂടിയാലും​ പിന്നീടുള്ള ഇന്ധനച്ചെലവ്​ കുറവാണെന്നതാണ്​ ആളുകളെ ആകർഷിക്കുന്നത്​. 100 കിലോമീറ്ററിനുമുകളിൽ ഒറ്റച്ചാർജിൽ സഞ്ചരിക്കാവുന്ന സ്കൂട്ടറുകൾക്കാണ്​ ആവശ്യകത. കാർ, സ്കൂട്ടർ കമ്പനികളും കെഎസ്​ഇബിയും സ്വകാര്യ സ്ഥാപനങ്ങളും ചാർജിങ് സ്റ്റേഷനുകൾ ഒരുക്കിയതും ഇലക്​ട്രിക്​ വാഹന ഉപഭോക്താക്കൾ വർധിക്കുന്നതിന്​ കാരണമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home