ad
Deshabhimani

ഇന്ത്യ- ശ്രീലങ്ക സന്നാഹ മത്സരം; ജയ്‌സ്വാൾ പൂജ്യത്തിന് പുറത്ത്: മഴമൂലം മത്സരം വൈകുന്നു

RAIN STOPPED PLAY
വെബ് ഡെസ്ക്

Published on Aug 08, 2026, 11:43 AM | 1 min read

കൊളംബോ: ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിന്റെ രണ്ടാം ദിനത്തിൽ മഴ കളിമുടക്കി.ശ്രീലങ്ക ക്രിക്കറ്റ് ഇലവൻ ഒന്നാം ഇന്നിങ്സിൽ 363 റൺസിന്‌ 8 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.


രണ്ടാം ദിനം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്. മഴയെ തുടർന്ന് മത്സരം വൈകുകയാണ്. ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിക്കുമ്പോൾ തന്നെ യശസ്വി ജയ്സ്വാൾ പുറത്തായി. രണ്ട് പന്തിൽ റൺസൊന്നുമെടുക്കാതെയാണ് ജയ്സ്വാൾ മടങ്ങിയത്.


തുടർന്ന് ക്യാപ്റ്റൻ കെഎൽ രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. രാഹുൽ 48 പന്തിൽ 23 റൺസുമായി പുറത്താകാതെ നിൽക്കുമ്പോൾ പടിക്കൽ 52 പന്തിൽ 44 റൺസുമായി ക്രീസിലുണ്ട്.


ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക ഇലവനായി രവിന്ദു രസാന്ത 71 റൺസും നിഷാൻ ഫെർണാണ്ടോ 66 റൺസും നേടി. ക്യാപ്റ്റൻ സോണൽ ദിനുഷ 52 റൺസും പവൻ രത്നായകെ 39 റൺസും രമേഷ് മെൻഡിസ് 32 റൺസും നേടി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗുർനൂർ ബ്രാറിന് ഒരു വിക്കറ്റ് ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home