ad
Deshabhimani

വില മുകളിലോട്ട് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

gold jwellery
വെബ് ഡെസ്ക്

Published on Aug 13, 2026, 01:05 PM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 200 രൂപയാണ് രൂപയാണ് വർധിച്ചത്. 1,13,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 14,220 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.


അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ തിരിച്ചുവരവിലാണ്. ആ​ഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ് ഉൾപ്പടെ നിരവധി ഘടകങ്ങൾ സ്വർണവിലയെ ബാധിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം മാറിയും മറിഞ്ഞും തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഈ ചലനങ്ങൾ സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് വിപണി വിദ​ഗ്ധർ വിലയിരുത്തുന്നത്.


അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഒരോ മാറ്റങ്ങളും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന വിപണി ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മൾ ഇന്ത്യക്കാർ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആ​ഗോള വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home