ad
Deshabhimani

സ്വർണപ്രേമികൾക്ക് ഇന്ന് ആശ്വസിക്കാം; പൊന്നിന്റെ വില കുറഞ്ഞു

gold
വെബ് ഡെസ്ക്

Published on Aug 19, 2026, 10:32 AM | 1 min read

കൊച്ചി: സ്വർണപ്രേമികൾക്ക് ഇന്ന് ആശ്വസിക്കാം. ഇന്ന് സംസ്ഥാനത്ത് സ്വർണലവില ഇടിഞ്ഞു. പവന് ഒറ്റയടിക്ക് 680 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 1,13,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് കുറഞ്ഞത്. 14,205 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.


ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, യുഎസ് പലിശനിരക്കുകൾ, ആഭ്യന്തര വിപണിയിലെ ചാഞ്ചാട്ടങ്ങൾ എന്നിവയെല്ലാം സ്വർണ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളെ ഇന്ത്യയെ സംബന്ധിച്ച് ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണവിലയെ ബാധിക്കും.


അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഒരോ മാറ്റങ്ങളും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന വിപണി ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മൾ ഇന്ത്യക്കാർ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആ​ഗോള വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home