Deshabhimani

സ്വർണം വാങ്ങാൻ ഇന്ന് നല്ല ദിവസം, വില വീണ്ടും കുറഞ്ഞു; സെപ്റ്റംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

gold
വെബ് ഡെസ്ക്

Published on Sep 29, 2026, 10:22 AM | 1 min read

കൊച്ചി: സ്വർണപ്രേമികൾക്കൊരു സന്തോഷ വാർത്ത. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,640 രൂപയാണ് വിപണിവില. ഒരു പവന് 1000 രൂപ കുറഞ്ഞ് 1,09,120 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 137 രൂപ കുറഞ്ഞ് 14,880 രൂപയാണ് വിപണിവില. ഒരു പവന് 1096 രൂപ കുറഞ്ഞ് 1,19,040 രൂപയാണ് വിപണിവില. സെപ്റ്റംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില.


ആ​ഗസ്ത് ഏഴിനാണ് അവസാനമായി സ്വർണവില 1,10,000ത്തിൽ താഴെ വന്നത്. സെപ്തംബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഇതുതന്നെയാണ്. 24 കാരറ്റിന് പവന് 1,20,136 രൂപയും ​ഗ്രാമിന് 15,017 രൂപയുമാണ്. 18 കാരറ്റിന് പവന് 90,104 രൂപയും ​ഗ്രാമിന് 11,263 രൂപയുമാണ് വില.


അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് സംസ്ഥാനത്തും സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.


പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home