Deshabhimani

പാമ്പാടിയിൽ എൽഡിഎഫ് മുന്നേറ്റം; യുഡിഎഫ് വാർഡ് പിടിച്ചെടുത്തു

PABADI LDF.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 10:43 AM | 1 min read

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് (കുമ്പന്താനം) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സണ്ണി വർഗീസ് (സിപിഐ എം) വിജയിച്ചു. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന സിറ്റിങ് സീറ്റാണ് 66 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് പിടിച്ചെടുത്തത്. കോൺഗ്രസിലെ ബാബു മാത്യു ഡാണാവുങ്കൽ മരിച്ചതിനെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വോട്ടർമാരെ അഭിവാദ്യം ചെയ്ത് എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home