ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിന് വിജയം

പാലക്കാട്: ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച സീറ്റാണ് എൽഡിഎഫ് തിരിച്ച് പിടിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി രേഖ സന്തോഷ് 790 വോട്ടുകൾക്ക് വിജയിച്ചു. ആകെ പോൾ ചെയ്ത 7387 വോട്ടുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി രേഖ സന്തോഷ് 3638 വോട്ട് നേടി. യുഡിഎഫിലെ റൂബിയ അഷറഫ് 2748 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥി വൃന്ദാ ഷൺമുവൻ 1001 വോട്ടുകളും നേടി. കഴിഞ്ഞ തവണ 224 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കെ എം ഷമീറ സർക്കാർ ജോലി ലഭിച്ച രാജി വച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.








0 comments