എടതിരിഞ്ഞിയിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. സിപിഐയുടെ വി ആർ രമേഷ് 1252 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രമേഷിന് 2889 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഇ എൻ ശ്രീനാഥിന് 917 വോട്ടും ബിജെപി സ്ഥാനാർഥി ബിജോയ് കളരിക്കലിന് 1637 വോട്ടും ലഭിച്ചു.എടതിരിഞ്ഞി ഡിവിഷനിൽ വിജയിച്ച (എൽഡിഎഫ്) ബാബു ചിങ്ങാരത്തിന്റെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്.









0 comments