പാറക്കടവ് പഞ്ചായത്തിൽ എൽഡിഎഫിന് വിജയം

നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ പുളിയനം തെക്ക് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷിക്ക് വിജയം. 207 വോട്ടുകൾക്കാണ് ജയിച്ചത്. മെമ്പറായിരുന്ന രാജി രാജീവ് വിദേശത്ത് ജോലിക്ക് പോയതിനെത്തുടർന്ന് രാജിവയ്‌ക്കുകയായിരുന്നു.
പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഇൗസ്‌റ്റിൽ ട്വൻ്റി 20 സ്ഥാനാർഥി ദീനാമ്മ ജേക്കബ് 96 വോട്ടുകൾക്ക് വിജയിച്ചു. ട്വന്റി 20യുടെ പൂജ ജോമോൻ പാർടിയുടെ എൻഡിഎ ബന്ധത്തിന്റെ പേരിൽ രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്.
കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഉപതെരെഞ്ഞടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എ കെ അജിത്‌കുമാർ 549 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യുഡിഎഫ് കൗൺസിലറായിരുന്ന ദീപക് ജോയ് എംഎൽഎ ആയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ ജോസ് കുനിയന്തോടത്ത് 140 വോട്ടിന് ജയിച്ചു. യുഡിഎഫിലെ സെബി പുത്തൻവീട്ടിൽ വിദേശത്ത് ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്.
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്.









0 comments