തൃശൂർ തളിക്കുളത്ത് എൽഡിഎഫിന് വിജയം

തൃശൂർ: തളിക്കുളം പഞ്ചായത്ത് ആര്യംപാടത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിജി കൃഷ്ണ ഘോഷ് 29 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തവണ അഞ്ച് വോട്ടിനായിരുന്നു വിജയം. ബിജെപിക്കാണ് രണ്ടാംസ്ഥാനം. ആർഎംപി- യുഡിഎഫ് സഖ്യം മൂന്നാം ആസ്ഥാനത്തായി എൽഡിഎഫിലെ ഇ വി കൃഷ്ണഘോഷിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്.









0 comments