Deshabhimani

എസ്ഐആറിന് പിന്നിൽ പുതു തലമുറ വോട്ടര്‍മാരെ പുറത്തുനിര്‍ത്താനുള്ള ബിജെപി തന്ത്രമെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

R K SING
വെബ് ഡെസ്ക്

Published on Sep 29, 2026, 11:12 AM | 2 min read

ന്യൂഡൽഹി:പുതിയ തലമുറയിലെ വോട്ടര്‍മാരെ ചേര്‍ക്കുന്നത് തടയാനും അവരെ വോട്ടെടുപ്പ് പ്രക്രിയയിൽ നിന്ന് അകറ്റി നിര്‍ത്താനും ആസൂത്രിത നീക്കം നടന്നതായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ബിഹാറിൽ നിന്നുള്ള എം പിയുമായിരുന്ന ആര്‍ കെ സിങ്. ചീഫ് ഇലക്ഷൻ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വഴി നടപ്പാക്കിയ വോട്ടര്‍ പട്ടിക തീവ്രപുന പരിശോധന തന്നെയും നിയമ വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ച തുറന്ന കത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിലവിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ബഹിഷ്കരിക്കണമെന്നും സിഇസി ഉൾപ്പെടെ കമ്മീഷൻ അംഗങ്ങൾ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.


എസ് ഐ ആര്‍ നിയമ ലംഘനം


ജനപ്രാതിനിധ്യ നിയമം തന്നെ അട്ടിമറിക്കുന്നതാണ് ഇപ്പോൾ നടപാക്കുന്ന എസ് ഐ ആര്‍. പ്രസതുത നിയമത്തിലെ സെക്ഷൻ 21 പ്രകാരം, പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക കാരണങ്ങൾ രേഖപ്പെടുത്തി മാത്രമേ വോട്ടർപട്ടികയുടെ സമഗ്രമായ പ്രത്യേക പരിഷ്കരണം (Special Intensive Revision - SIR) നടത്താൻ അനുമതിയുള്ളൂ. ഇപ്പോൾ രാജ്യമൊട്ടാകെ നടത്തുന്ന എസ് ഐ ആര്‍ ഇത് പ്രകാരം സാധുവല്ല.


ഒരു വോട്ടറുടെ പേര് നീക്കം ചെയ്യാൻ ഇആര്‍ഒ പദവിയിലുള്ളവര്‍ക്ക് മാത്രമാണ് അധികാരം. അതിന് മുൻപ് കൃത്യമായ അന്വേഷണവും വോട്ടര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരവും നൽകണം. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് രാജ്യത്തെ 13 ശതമാനം വോട്ടര്‍മാരെ പുറത്താക്കിയത്. ഇത് ഭരണഘടനാ വിരുദ്ധമാണ്.


'ലാൽ ബാബു ഹുസൈൻ വർസസ് ഇ ആർ ഒ' കേസിലെ വിധി പ്രകാരം വോട്ടറുടെ പൗരത്വമോ യോഗ്യതയോ തെളിയിക്കേണ്ട ബാധ്യത വോട്ടര്‍ക്കല്ല. അന്വേഷണ ഏജൻസിക്കോ പരാതിക്കാരനോ ആണെന്ന് സുപ്രീം കോടതി പറ‍ഞ്ഞിട്ടുണ്ട്. ഇത് അട്ടിമറിക്കപ്പെട്ടു. പകരം വോട്ടര്‍മാരെ പ്രതിക്കൂട്ടിൽ നിര്‍ത്തി.


പുതു തലമുറയെ പേടി ആര്‍ക്കാണ്


നിരന്തരമായ ഭരണ വീഴ്ചകളും ഒപ്പം വിഭാഗീയതയും വര്‍ഗ്ഗീയ വിദ്വേഷവും ഉയര്‍ത്തിയുള്ള രാഷ്ട്രീയ അട്ടിമറികളും പുതു തലമുറയെ മടുപ്പിച്ചിരിക്കുന്നു. ഫോം 6 ഒഴിവാക്കിയ നടപടി തന്നെ ക്രിമിനൽ കുറ്റമാണ്. പുതിയ അപേക്ഷകര്‍ അവരുടെ മാതാപിതാക്കൾ 2003 ലെ വോട്ടര്‍ പട്ടികയിൽ ഉൾപ്പെട്ട ക്രമനമ്പര്‍ വ്യക്തമാക്കണമെന്ന് ഈ ഫോമിൽ ഇടപെടൽ നടത്തി കര്‍ശന വ്യവസ്ഥ കൊണ്ടു വന്നു. 18 വയസുള്ള ഒരു വിദ്യാര്‍ഥി 2026 ൽ ഇരുപത്തി മൂന്ന് വര്‍ഷം പഴക്കമുള്ള വോട്ടര്‍ പട്ടിക കണ്ടെത്തി വോട്ട് അപേക്ഷിക്കണമെന്ന് പറയുന്നു. ഇത് കൃത്യമായും യുവ വോട്ടര്‍മാരുടെ രജിസ്ട്രേഷൻ തടയാൻ ലക്ഷ്യമിട്ടാണെന്ന് ആര്‍ കെ സിങ് ചൂണ്ടികാട്ടി.


മാതാപിതാക്കളും മക്കളും തമ്മിൽ 15 വയസിൽ കുറവ് വ്യത്യാസം പറഞ്ഞും വോട്ടുകൾ വെട്ടി. ആശുപത്രി ജനന സര്‍ട്ടിഫിക്കറ്റ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്ത പട്ടിണി പാവങ്ങളും ദരിദ്രരമായ മനുഷ്യരെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നും അകറ്റി നിര്‍ത്താനുള്ള തന്ത്രമാണ് ഇതിൽ.



ഗ്യനേഷ് കുമാറും മൂന്ന് ശതമാനം വോട്ടും


2024 ലെ തെരഞ്ഞെടുപ്പിൽ എൻ ഡി എയും പ്രതിപക്ഷ മുന്നണിയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും മൂന്ന് ശതമാനം മാത്രമാണ്. ഇതിന് ശേഷം ധൃതിപിടിച്ചുള്ള വെട്ടിമാറ്റലുകൾ കരാര്‍ എടുത്ത് നടപ്പാക്കുന്നത് എന്തിനെന്ന് ഈ നേരിയ വ്യത്യസത്തിന് പിന്നിലെ ഭയം വ്യക്തമാക്കുന്നു. എതിരാവാൻ സാധ്യതയുള്ള വോട്ടുകൾ വെട്ടിനിരത്തി സൗകര്യം ഒരുക്കുകയാണ്.


പ്രതിപക്ഷ പാര്‍ടികൾ ഒന്നിച്ച് നിന്ന് സിഇസിയും തെരഞ്ഞെടുപ്പ് കമ്മീഷനും രാജിവെക്കുന്നതുവരെ തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.


ബിഹാറിലെ ആര മണ്ഡ‍ലത്തിൽ നിന്നുള്ള ബിജെപി എം പിയായിരുന്നു ആര്‍ കെ സിങ്. നരേന്ദ്ര മോദി, അമത് ഷാ നേതൃത്വത്തെ നിരന്തരം വിമര്‍ശിച്ചു. പിന്നീട് ഇതേ മണ്ഡലത്തിൽ 2024 ൽ തോൽവി ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷം പാ‍ര്‍ടിയിൽ നിന്ന് രാജിവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home