പിലിക്കോട് ചുവന്ന് തന്നെ; എൽഡിഎഫിന് വിജയം

കാസർകോട്: കാസർകോട് ജില്ലയിൽ പിലിക്കോട് പഞ്ചായത്ത് രണ്ടാം വാർഡിലേക്ക് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ടി ഓമന 297 വോട്ടിന് ജയിച്ചു. എൽഡിഎഫിലെ സിപിഐ എം പ്രതിനിധി ടി വി മിനി രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞടുപ്പ്.
903 വോട്ട് പോൾ ചെയതതിൽ എൽഡിഎഫിvd 591 വോട്ട് ലഭിച്ചു. യുഎഡിഎഫിലെ കെ സന്ധ്യയ്ക്ക് 294 വോട്ടും, ബിജെപിയിലെ കെ ഉമാവതി 18 വോട്ടും ലഭിച്ചു.
സിപിഐ എം വറക്കോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറിയാണ് ടി ഓമന. 2025 ലെ തെരഞ്ഞെടുപ്പിൽ 82 ശതമാനമായിരുന്നു പോളിങ്. പഞ്ചായത്തിലെ ആകെയുള്ള 18 വാർഡിൽ 18 ഉം എൽഡിഎഫിനാണ്.








0 comments