റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ 10 കോർപ്പറേറ്റുകളുടെ ആസ്തി 96 ലക്ഷം കോടി രൂപ

2024 ലെ ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 കമ്പനികളുടെ മൊത്തം മൂല്യം 96 ലക്ഷം കോടി രൂപയായി (ഏകദേശം 1.1 ട്രില്യൺ ഡോളർ) ഉയർന്നു. സൗദി അറേബ്യയുടെ മൊത്തം ജിഡിപിയെക്കാൾ കൂടുതലാണിത്. ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം മൂന്നിലൊന്ന് വരും ഈ 10 സ്ഥാപനങ്ങൾ . ഇന്ത്യയിലെ മികച്ച 500 കമ്പനികളുടെ മൊത്തം മൂല്യത്തിൻ്റെ 30 ശതമാനവും ഇവയാണ്.
റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) മൂന്നാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസും എച്ച്ഡിഎഫ്‌സി ബാങ്കും തൊട്ടുപിന്നിലുആണ്ട്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 500 സർക്കാരിതര കമ്പനികളെ എടുത്തുകാണിക്കുന്ന പട്ടികയാണ് ഹുറുൺ ഇന്ത്യ.
കഴിഞ്ഞ ഒരു വർഷം കൊണ്ട് ഈ മുൻനിര 10 കമ്പനികളുടെ മൊത്തം മൂല്യം 22.7 ലക്ഷം കോടി രൂപയാണ് വർദ്ധിച്ചത്. ഇന്ത്യയുടെ കോർപ്പറേറ്റ് മേഖലയിൽ അസാധാരണമായ വളർച്ചയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഈ വളർച്ചയിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരിൽ ഭാരതി എയർടെലും ഉൾപ്പെടുന്നു. മൂല്യത്തിൽ 4 ലക്ഷം കോടി രൂപ കൂട്ടിച്ചേർത്ത് കൊണ്ട് 75 ശതമാനം വളർച്ചയാണ് ഭാരതി എയർടെൽ കൈവരിച്ചത്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (NSE) ശ്രദ്ധേയമായ കുതിപ്പ് നടത്തി. 4.7 ലക്ഷം കോടി അധികരിപ്പിച്ച് 201 ശതമാനം വളർച്ചയോടെ മൂല്യം ഇരട്ടിയാക്കി.









0 comments