print edition ഓഹരിവിപണിയിൽ നേരിയ നഷ്ടം

കൊച്ചി : ഓഹരിവിപണി ആഴ്ചയിലെ രണ്ടാംദിവസം നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 8.08 പോയിന്റ് (0.01 ശതമാനം) നഷ്ടത്തിൽ 73,598.67 ലും നിഫ്റ്റി 3.45 പോയിന്റ് (0.02 ശതമാനം) താഴ്ന്ന് 22,749.75 ലുമാണ് ചൊവ്വാഴ്‌ച വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഐടി മേഖലകളിലെ വിൽപ്പനയും വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നതും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 100 ഡോളറിന് മുകളിൽ തുടരുന്നതുമാണ് പ്രധാനമായും വിപണിക്ക് തിരിച്ചടിയായത്.
ബിഎസ്ഇ ബാങ്ക് സൂചിക 0.70 ശതമാനവും ഫിനാൻഷ്യൽ സർവീസസ് 0.49 ശതമാനവും ഐടി 0.22 ശതമാനവും താഴ്ന്നു. എസ്ബിഐ ഓഹരി 1.55 ശതമാനവും ആക്സിസ് ബാങ്ക് 1.53 ശതമാനവും ടിസിഎസ് 1.42 ശതമാനവും നഷ്ടം നേരിട്ടു. എച്ച്ഡിഎഫ്സി ബാങ്ക് (1.19), ബജാജ് ഫിനാൻസ് (0.76), റിലയൻസ് (0.17) എന്നിവയാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച മറ്റു ചില പ്രധാന ഓഹരികൾ.









0 comments