അഞ്ചുലക്ഷം പേരെ ഡിവൈഎഫ്‌ഐ അംഗങ്ങളാക്കും

ഡിവൈഎഫ്‌ഐ ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് ‘ആവേശത്തോടെ മുന്നേറൂ, ഡിവൈഎഫ്‌ഐയിൽ ചേരൂ’ എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കാൻ ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ നികേഷ്, എം എം ജിജേഷ്, ഫഹദ് ഖാൻ, എൽ യു അഭിധ്, പി ശാരുതി, ജോയിന്റ് സെക്രട്ടറിമാരായ പി രാഹുൽ രാജ്, ടി അതുൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അരുൺ സ്വാഗതവും ട്രഷറർ കെ എം നിനു നന്ദിയും പറഞ്ഞു.









0 comments