Deshabhimani

print edition എൽപിഎസ്‌ടിഎ റാങ്ക്‌ ഹോൾഡർമാരുടെ സമരം തുടരുന്നു; വളർമതിയുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്‌

Valarmathi LPST Rank Holders' Protest

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തോടനുബന്ധിച്ച് സെക്രട്ടറിയറ്റിനു മുന്നിൽ നിരാഹാരമനുഷ്‌ഠിക്കുന്ന വളർമതിയെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാല​ഗോപാൽ, ജില്ലാ സെക്രട്ടറി വി ജോയി എന്നിവർ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Oct 28, 2026, 01:30 AM | 1 min read

തിരുവനന്തപുരം : എൽപി സ്‌കൂൾ അധ്യാപക നിയമനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്‌ എൽപിഎസ്‌ടി റാങ്ക്‌ ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിവരുന്ന രാപകൽ സമരം 114–-ാം ദിവസത്തിലേക്ക് കടന്നു. നിയമനനടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തുള്ള നിരാഹാര സമരം മൂന്നാംദിവസത്തിലേക്കും കടന്നു.


സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കെ എൻ ബാലഗോപാൽ എംഎൽഎ, വി ജോയി എംഎൽഎ എന്നിവർ സമരപ്പന്തൽ സന്ദർശിച്ചു. റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ നിയമനപ്രതിസന്ധി പരിഹരിക്കണമെന്നും അർഹമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നടപടികൾ വേഗത്തിലാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സർക്കാർ നൽകിയ ഉറപ്പുകളെല്ലാം ലംഘിച്ച സാഹചര്യത്തിലാണ്‌ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്‌. സർക്കാരിന്റെ കണ്ണുതുറപ്പിക്കാനുള്ള വിവിധ സമരങ്ങൾ സമരസമിതി സ്വീകരിച്ചിരുന്നു.


അർഹമായ നിയമനം ഉറപ്പാക്കുംവരെ ജനാധിപത്യപരമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home