ad
Deshabhimani

ഡോളറിനെതിരെ കരുത്തുകാട്ടി രൂപ; തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം!

Rupee vs Dollar

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jun 25, 2026, 05:50 PM | 1 min read

മുംബൈ : ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില തുടർച്ചയായി ഇടിഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഉയർന്ന് 94.39 എന്ന നിരക്കിലെത്തി.


ആഭ്യന്തര ഓഹരി വിപണിയിലെ അനുകൂല സാഹചര്യങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും രൂപക്ക് കരുത്തായി. എന്നിരുന്നാലും വിദേശ സ്ഥാപന നിക്ഷേപകർ പണം പിൻവലിക്കുന്നത് തുടരുന്നതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.


ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ ഡോളറിനെതിരെ 94.30 എന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. തുടർന്ന് 94.13 നും 94.56 നും ഇടയിൽ വ്യതിയാനം രേഖപ്പെടുത്തി. മുൻപത്തെ ദിവസം വ്യാപാരം അവസാനിപ്പിച്ച നിരക്കിനേക്കാൾ 16 പൈസ നേട്ടത്തോടെ 94.39എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.


ഇന്നലെ യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഉയർന്ന് 94.55 എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. അതേസമയം, മറ്റ് ആറ് പ്രധാന കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളർ സൂചികയിൽ 0.04 ശതമാനം ഇടിവോ‍ടെ 101.57 എന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്.


ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.33 ശതമാനം ഇടിഞ്ഞ് ബാരലിന് 72.76 ഡോളർ എന്ന നിരക്കിലെത്തി. ഫോറക്സ് എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം, ബുധനാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ മൊത്തത്തിൽ 1,843.40 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിട്ടുണ്ട്.


ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സ് 109.25 പോയിന്റ് ഉയർന്ന് 77,100.47 എന്ന നിലയിലും, നിഫ്റ്റി 34.35 പോയിന്റ് നേട്ടത്തോടെ 24,056 എന്ന നിരക്കിലും വ്യാപാരം അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home