പൊന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വില അറിയാം

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം : സാധാരണക്കാർക്ക് സ്വർണമെന്നത് വെറും സ്വപ്നം മാത്രമായി മാറുമോ? വിവാഹത്തിന് പൊന്ന് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി വീണ്ടും സ്വർണവില കുതിക്കുകയാണ്. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയാണ്. അതായത് ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ ഇന്ന് 13,255 രൂപ കൊടുക്കണം. പണിക്കൂലിയും നികുതിയുമെല്ലാമടക്കം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.
ആഗോളവിപണിയിലെ മാറ്റങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിഞ്ഞതുമാണ് നിലവിലെ സ്വർണവില വർധനവിന് കാരണം. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം കനത്തതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ മൂല്യവും ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.










0 comments