ad
Deshabhimani

പാലക്കാട് പ്രവാസി സെന്റർ വാർഷിക കുടുംബസംഗമം

palakkad pravasi centre
വെബ് ഡെസ്ക്

Published on Jul 31, 2026, 01:05 PM | 1 min read

പാലക്കാട്‌ : പ്രവാസികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ട് പാലക്കാട് പ്രവാസി സെന്ററിന്റെ ആറാം വാർഷിക കുടുംബസംഗമം "ഉണർവ്വ് 2026' ശ്രദ്ധേയമായി. കഞ്ചിക്കോട് ഇ കെ നായനാർ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു.


ചടങ്ങിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രിയചന്ദ്രൻ മുഖ്യാതിഥിയായി. പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, പഞ്ചായത്തംഗം ശ്രീമതി, പി വിജയകുമാരി എന്നിവർ സംസാരിച്ചു. പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്ത കലാപരിപാടികളും നടന്നു. മുദ്രാവാക്യ മത്സരവിജയികൾക്കുള്ള ഉപഹാരങ്ങളും, എസ്‌എസ്‌എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും വിതരണംചെയ-്‌തു. ഇതോടൊപ്പം എൻടുടി ക്രിക്കറ്റ് ബാറ്റുകളുടെയും പന്തുകളുടെയും പ്രൊഡക്ട്‌ ലോഞ്ചും വേദിയിൽ നടന്നു.


ഗായകൻ മനോജ് രാജഗോപാലിന്റെ സംഗീതവിരുന്നും, പ്രണവം ശശിയും സംഘവും അവതരിപ്പിച്ച നാടൻപാട്ട് ദൃശ്യാവിഷ്കാരവും തുടർന്ന്‌ നടന്നു. പിപിസി പ്രഡിഡന്റ് കെ കെ പ്രദീപ്കുമാർ അധ്യക്ഷനായി. സെക്രട്ടറി ശശികുമാർ, ഉണർവ്വ് സംഘാടക സമിതി ചെയർമാൻ രമേശ്‌ ബാബു, ട്രഷറർ ജിജി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കുമാർ മേതിൽ സ്വാഗതവും രാഖി സുഭാഷ് രാജൻ നന്ദിയും പറഞ്ഞു. പ്രവാസി സെന്ററിന്റെ അംഗങ്ങൾ ഉൾപ്പെടെ നൂറോളം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home