ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി സ്റ്റീഫൻ ഫ്ലെമിങ്ങിനെ തെരഞ്ഞെടുത്തു

ലണ്ടൻ : മുൻ ന്യൂസിലാൻഡ് നായകനും ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗിനെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലകനായി തെരഞ്ഞെടുത്തു. ഐക്യകണ്ഠേനയാണ് ഫ്ലെമിംഗിനെ പരിശീലകനായി തെരഞ്ഞെടുത്തതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
വരാനിരിക്കുന്ന പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയോടെയായിരിക്കും ഫ്ലെമിംഗ് പുതിയ ചുമതല ഏറ്റെടുക്കുക. അതുവരെ താൽക്കാലിക പരിശീലകനായ മാർക്കസ് ട്രെസ്കോത്തിക് ടീമിനെ നയിക്കും . ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകസ്ഥാനത്ത് നീണ്ട 18 വർഷത്തെ സേവനത്തിന് ശേഷമാണ് ഏതാനും മാസങ്ങൾക്ക് മുൻപ് ഫ്ലെമിംഗ് ആ സ്ഥാനത്തുനിന്ന് രാജിവെച്ചത്.
മഹേന്ദ്ര സിംഗ് ധോണിയുമായി ചേർന്ന് രണ്ടു പതിറ്റാണ്ടിനിടെ 5 ഐപിഎൽ കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗ് ട്രോഫികളുമാണ് അദ്ദേഹം ചെന്നൈക്ക് നേടിക്കൊടുത്തത്. ട്വന്റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായി ചെന്നൈയെ വളർത്തിയെടുക്കുന്നതിൽ ഫ്ലെമിംഗ് നിർണായക പങ്കുവഹിച്ചു.










0 comments