ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

ഫ്രാങ്കോ ബറേസി| Photo: Socialmedia
മിലാൻ : ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ഇറ്റാലിയൻ ഇതിഹാസം ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിൽ കഴിയവെ മിലാനിൽ വെച്ചായിരുന്നു അന്ത്യം. കളിക്കളത്തിലെ ശാന്തമായ പ്രകൃതവും അവിശ്വസനീയമായ ഡിഫൻഡിങ് മികവും കൊണ്ട് ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച താരമാണ് ബറേസി.
അർജന്റീനൻ ഇതിഹാസം ഡീഗോ മറഡോണ താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മികച്ചതുമായ ഡിഫൻഡർ എന്ന് വിശേഷിപ്പിച്ചത് ബറേസിയെയായിരുന്നു. ഇറ്റാലിയൻ ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളിൽ അദ്ദേഹം ബൂട്ടണിഞ്ഞു. 1982ൽ സ്പെയിനിൽ നടന്ന ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു ബറേസി. 1994ലെ യുഎസ്എ ലോകകപ്പിൽ ഇറ്റലിയെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനുമായിരുന്നു.
ക്ലബ് ഫുട്ബോളിൽ നീണ്ട 20 വർഷം എസി മിലാൻ എന്ന ഒറ്റ ക്ലബിന് വേണ്ടി മാത്രമാണ് താരം കളിച്ചത്. ക്ലബിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 1999ൽ എസി മിലാന്റെ നൂറ്റാണ്ടിലെ താരം ആയി ബറേസി തെരഞ്ഞെടുക്കപ്പെട്ടു. എസി മിലാനൊപ്പം 6 സീരീ എ കിരീടങ്ങളും, 3 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.









0 comments