പൊന്നോണനാളില്‍ മാറ്റമില്ലാതെ പൊന്നിൻവില

തിരുവനന്തപുരം : പൊന്നോണനാളിൽ പൊന്നിൻവില 1,20,000ന് തന്നെ. സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,20,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയും ആണ് നിരക്ക്. ഒരിടവേളയ്ക്ക് ശേഷം റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 160 രൂപയും ഗ്രാമിന് ആനുപാതികമായി 20 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.ആഗോള തലത്തിലെ പ്രശ്നങ്ങൾ, യുദ്ധങ്ങൾ, രാഷ്ട്രീയ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യ ഭീതി എന്നിവയുടെ സാഹചര്യം സ്വർണവിലയിൽ കുറച്ച് ദിവസം കണ്ടിരുന്നു. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ജനങ്ങള്‍ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില വർധനവിനുള്ള കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.










0 comments