ad
Deshabhimani

'ഹൃദയപൂർവം ഓണപ്പൊട്ടൻ'; ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തിൽ ഓണപ്പൊട്ടനും..!

Onapottan.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 11:03 AM | 1 min read

കോഴിക്കോട്: ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിവരുന്ന പൊതിച്ചോർ വിതരണത്തിൽ പങ്കാളിയായി ഓണപ്പൊട്ടനും. ഉത്രാടത്തിൽ കുന്നുമ്മൽ ബ്ലോക്കിലെ കോവുക്കുന്ന് ചങ്ങരംകുളം സൗത്ത് യൂണിറ്റിലെ പ്രവർത്തനത്തിൽ ഓണപ്പൊട്ടൻ്റെ വേഷത്തിലെത്തിയ പി കെ ഷൈജുവും ഭക്ഷണം ശേഖരിക്കാനെത്തി.


കടത്തനാടിൽ മാവേലിയുടെ പ്രതിരൂപമായാണ്‌ ഓണപ്പൊട്ടൻമാരെ കരുതിവരുന്നത്. ചിലയിടങ്ങളിൽ ഓണേശ്വരനെന്നും അറിയപ്പെടുന്നു. ഉത്രാടത്തിലും തിരുവോണത്തിലും മണിമുഴക്കവുമായാണ് ഓണപ്പൊട്ടൻമാർ വീടുകളിലെത്തുക. തെച്ചിപ്പൂവിനാൽ അലങ്കരിച്ച പൊക്കമുള്ള കിരീടം വച്ച്‌ കഴിഞ്ഞാൽ പിന്നെ ഓണപ്പൊട്ടൻമാർ സംസാരിക്കാറില്ല.


നീണ്ട താടിയുമുണ്ടാകും. മൂക്കിന്‌ താഴെമുതൽ നെഞ്ചിന്റെ മുകൾ ഭാഗംവരെ മറയുന്ന രീതിയിലാണ്‌ താടി. വേഷം അഴിച്ചശേഷം മാത്രമേ ഓണപ്പൊട്ടൻ ഭക്ഷണം കഴിക്കാറുള്ളൂ.


കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാ ദിവസവും മുടങ്ങാതെ നടന്നുവരുന്ന ഉച്ചഭക്ഷണ വിതരണപദ്ധതിയായ ഡിസിഐഎഫ്ഐയുടെ ഹൃദയപൂർവ്വത്തിൽ ഓണപ്പൊട്ടൻ പങ്കാളിയായ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home