ad
Deshabhimani

ന്യൂയോര്‍ക്കിലെ ആർഎസ്എസ് റാലിയോട് കടുത്ത എതിര്‍പ്പുണ്ടെന്ന് സൊഹ്റാൻ മംദാനി

mamdani
വെബ് ഡെസ്ക്

Published on Aug 26, 2026, 11:18 AM | 1 min read

ന്യൂയോർക്ക് : ആർഎസ്എസ് നേതാവ് മോഹൻ ഭ​ഗവത് പങ്കെടുക്കുന്ന മാഡിസൺ സ്ക്വർ ​ഗാർഡനിലെ പരിപാടിയെ പിന്തുണക്കില്ലെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. മോഹൻ ഭ​ഗവത് പങ്കെടുക്കുന്ന പരിപാടിയോട് തനിക്ക് കടുത്ത എതിർപ്പുണ്ടെന്നും എന്നാൽ സ്വകാര്യപരിപാടിയെ റദ്ദാക്കാനുള്ള നിയമപരമായ അധികാരം നഗരഭരണകൂടത്തിനില്ലെന്നും മംദാനി വ്യക്തമാക്കി.


മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആ​ഗസ്ത് 29ന് നടക്കാനിരിക്കുന്ന ആർഎസ്എസ് റാലിയോടുള്ള തന്റെ എതിർപ്പ് മംദാനി അറിയിച്ചത്. 'തന്റെ അമ്മയുടെ കുടുംബം ഇപ്പോഴും ഇന്ത്യയിലാണെന്നും ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മേയർ എന്ന നിലയിലാണ് താനിവിടെ നിൽക്കുന്നതെന്നും മംദാനി പറഞ്ഞു. എന്റെ കുടുംബത്തിന് ഇപ്പോഴും ഇന്ത്യുമായി അടുത്ത ബന്ധമുണ്ട്. ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ, ഏവർക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയെക്കുറിച്ചാണ് എന്റെ കുടുംബം എന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതും മറ്റുള്ളവരെ ഒഴിവാക്കുന്നതുമായ പ്രസ്ഥാനത്തിന്റെ വളർച്ച കാണുന്നത് ആശങ്കാജനകമാണ്. തുല്യതയിൽ വിശ്വസിക്കുന്ന ന്യൂയോർക്ക് മേയർ എന്ന നിലയിൽ എനിക്ക് ഈ റാലിയോട് എതിർപ്പാണ്', മംദാനി പറഞ്ഞു.


ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് മാഡിസൺ സ്ക്വയർ ഗാർഡനിൽ 'യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭ​ഗവത് അമേരിക്ക, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home