ad
Deshabhimani

ജമ്മു കശ്മീരിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ഭാഗം തകർന്നു; തൊഴിലാളിക്ക് ദാരുണാന്ത്യം

jammu samba bridge
വെബ് ഡെസ്ക്

Published on Aug 26, 2026, 12:05 PM | 1 min read

സാംബ: ജമ്മു കശ്മീരിലെ സാംബയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ഭാഗം തകർന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ജാഖ് മേഖലയിലെ ഡൽഹി–അമൃത്സർ–കത്ര എക്സ്പ്രസ് വേയുടെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. ബിഹാർ സ്വദേശിയായ ഗൗതം സാഹു (25) ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിക്ക് പരുക്കേറ്റു.


ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അപകടം. പാലത്തിന്റെ ഒരു ഭാഗം ഉയർത്തുന്നതിനിടെ ലോഞ്ചിങ് മെഷീനിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗൗതം സാഹു സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ തൊഴിലാളിക്ക് ചികിത്സ തുടരുകയാണ്.


സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളും പരിശോധിച്ചുവരികയാണ്.


സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വ്യക്തമാക്കി. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് മാനദണ്ഡങ്ങൾ അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്നും എൻഎച്ച്എഐ വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home