ഇറങ്ങിയതുപോലെ കയറ്റം; സ്വർണവിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 50 രൂപ കൂടി 14,810 രൂപയും പവന് 400 രൂപ കൂടി 1,18,480 രൂപയുമായി. കഴിഞ്ഞ ദിവസം പവന് രണ്ട് തവണ വിലയിൽ മാറ്റമുണ്ടായിരുന്നു. ഇന്നലെ രാവിലെ 1,18, 560 രൂപയായിരുന്ന പവൻവില കുറഞ്ഞ് ഉച്ചയോടെ 1,18,080 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലയിലെ കയറ്റിറക്കങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്പാദ്യം എന്ന രീതിയിലാണെങ്കില്‍ ആഭരണങ്ങള്‍ക്ക് പകരം സ്വര്‍ണക്കട്ടികളോ നാണയങ്ങളോ തെരഞ്ഞെടുക്കുന്നത് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വെള്ളി വിലയിലും മാറ്റമുണ്ടായി. ഗ്രാമിന് 295 രൂപയും കിലോഗ്രാമിന് 2,95,000 രൂപയുമാണ് വില.











0 comments