ലക്ഷത്തിന് താഴേയ്ക്കോ? സ്വർണവിലയിൽ സമീപകാലത്തെ വലിയ ഇടിവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവില സമീപകാലത്തെ ഏറ്റവും വലിയ ഇടിവിൽ. ഇന്ന് ഒറ്റയടിക്ക് പവന് 3,160 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,09,160 രൂപയായി. ഇന്നലെ പവന് 1080 രൂപയുടെ വർധനവുണ്ടായി വില 1,12,320 ആയി ഉയർന്നിരുന്നു. തുടർച്ചയായി നാല് ദിവസം വില ഇടിഞ്ഞതിനു ശേഷമാണ് ഇന്നലെ ഉയർന്നത്. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഇന്ന് വില കുത്തനെ ഇടിഞ്ഞത് സ്വർണവിപണിയിൽ ആശ്വാസം സൃഷ്ടിക്കുന്നുണ്ട്. ഗ്രാമിന് 395 രൂപ ഇടിഞ്ഞ് വില 13,645 രൂപയായി. രാജ്യാന്തരവില കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് വീണു. 150 ഡോളറിലേറെ ഇടിഞ്ഞു.
24 കാരറ്റിന് പവന് 1,19,088 രൂപയും ഗ്രാമിന് 14,886 രൂപയും 18 കാരറ്റിന് പവന് 89,312 രൂപയും ഗ്രാമിന് 11,164 രൂപയുമാണ് വില. വിവാഹ സീസൺ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലുണ്ടായ ഇടിവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. നിലവിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ വാങ്ങാൻ 1,25, 000 രൂപയോളം ചിലവാകും.
അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് പെട്ടെന്നുള്ള ഈ വിലയിടിവിന് പിന്നിൽ. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതും ക്രൂഡ് ഓയിൽ വിലവർധനയും സ്വർണവിലയെ ബാധിച്ചു. വെള്ളിക്കും വില ഇടിഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് വില.
ജൂൺ മാസത്തെ സ്വർണവില പവനിലും ഗ്രാമിലും
ജൂൺ 1- 1,14,560 ( 14,320 )
ജൂൺ 2- 1,14,560 ( 14,320 )
ജൂൺ 3- 1,14,560 ( 14,320 )
ജൂൺ 4- 1,14,480 ( 14,310 )
ജൂൺ 5- 1,14,200 ( 14,285 )
ജൂൺ 6- 1,12,000 ( 14,000 )
ജൂൺ 7- 1,12,000 ( 14,000 )
ജൂൺ 8- 1,11,240 ( 13,905 )
ജൂൺ 9- 1,12,320 ( 14,040 )
ജൂൺ 10- 1,09,160 ( 13,645 )










0 comments