ad
Deshabhimani

റോഹ്തക്ക് മാർക്കറ്റിൽ തീപിടിത്തം; മൂന്ന് പേർ കൊല്ലപ്പെട്ടു

harynafirebreak
വെബ് ഡെസ്ക്

Published on Jun 10, 2026, 11:59 AM | 1 min read

ചണ്ഡി​ഗഡ് : ഹരിയാനയിലെ റോഹ്തക്കിലെ ഡി പാർക്ക് മാർക്കറ്റിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒമ്പതോളം കടകൾ പൂർണമായും കത്തിനശിച്ചതായും റിപ്പോർട്ടുകളുണ്ട്.


എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കൃത്യമായ കാരണം അന്വേഷിച്ച് വരികായണ്. ഷൂ ഷോറുമിലുണ്ടായ തീപിടിത്തം മറ്റ് കടകളിലേക്ക് വ്യാപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്ത സമയത്ത് കടയിൽ ജീവനക്കാരും നിരവധി ഉപഭോക്താക്കളും ഉണ്ടായിരുന്നുവെന്ന്

ദൃക്സാക്ഷികൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അ​ഗ്നിശമനാസേന മണിക്കൂറുകളോളം ശ്രമിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home