ad
Deshabhimani

പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ ദൃശ്യവൽക്കരിച്ച ചലച്ചിത്രകാരൻ; ഭാരതിരാജയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് 

Bharathiraja Pinarayi Vijayan

ഭാരതിരാജ, പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jun 10, 2026, 11:52 AM | 1 min read

തിരുവനന്തപുരം: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകൻ ഭാരതിരാജയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്നും പച്ചയായ മനുഷ്യജീവിത പരിസരങ്ങളിലേക്ക് സിനിമയെ പറിച്ചു നടാൻ മുൻപന്തിയിൽ നിന്ന സംവിധായകനാണ് ഭാരതീരാജയെന്ന് പിണറായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 


പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വ്യഥകളേയും വേവലാതികളേയും ദൃശ്യവൽക്കരിച്ച ചലച്ചിത്രകാരനായിരുന്നു ഭാരതിരാജ. കേരളവുമായും മലയാള ചലച്ചിത്ര ലോകവുമായും എക്കാലത്തും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, സമീപകാലത്ത് ഒരു നടനെന്ന നിലയിലും മലയാളി പ്രേക്ഷകരിലേക്കെത്തി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചലച്ചിത്ര ലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home