സൗജന്യ യാത്ര ഓർഡിനറിയിലൊതുക്കി; മാസം 70 കോടിയുടെ അധിക ബാധ്യത

വി ഡി സതീശൻ
തിരുവനന്തപുരം: ‘ഇന്ദിരാ ഗ്യാരന്റി’ എന്ന പേരിൽ കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രം ഒതുക്കി യുഡിഎഫ് സർക്കാർ. പ്രിയദര്‍ശിനി എന്ന പേരില്‍ ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വരുമാനമോ മറ്റ് മാനദണ്ഡങ്ങളോ കണക്കാക്കാതെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ട്രാൻസ് ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന് പ്രതിമാസം 65 മുതൽ 70 കോടിയോളം രൂപ അധിക ബാധ്യതയുണ്ടാകും. 800 കോടി രൂപയിലധികം ഒരു വർഷത്തിൽ കെഎസ്ആർടിസിക്ക് വരുമാനക്കുറവ് വരും. ആ പണം സർക്കാർ കെഎസ്ആർടിസിക്ക് നൽകും. കെഎസ്ആർടിസി വരുന്ന ആറ് മാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടക്കൻ കേരളത്തിൽ ഓർഡിനറി ബസുകൾ കുറവാണ് അവിടുള്ള സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കില്ലല്ലോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. അദ്യഘട്ടമായാണ് ഓർഡിനറിയിൽ നടപ്പാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.










0 comments