നീറ്റിന് പിന്നാലെ നിഫ്റ്റ്; തീരാതെ വിവാദം, പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് വിദ്യാര്‍ഥികള്‍

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിന് പിന്നാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) പരീക്ഷയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ.
പരീക്ഷാ നടത്തിപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാരോപിച്ച് നിരവധി വിദ്യാർഥികൾ രംഗത്തെത്തിയതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയാണ് ആരോപണങ്ങളുയർത്തിരിക്കുന്നത്. ജൂൺ മൂന്നിനായിരുന്നു എൻഐഎഫ്ടി പരീക്ഷ. പരീക്ഷാകേന്ദ്രങ്ങളിലെ ഹാജർ രേഖ, ബയോമെട്രിക് സംവിധാനങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങി ഗൗരവകരമായ ആശങ്കകളാണ് ഉന്നയിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പ്രവേശന പ്രകിയ നടക്കുന്നത്, ജനറൽ എബിലിറ്റി ടെസ്റ്റ്(ജിഎടി), ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്(സിഎടി). സിഎടി മാർക്കുകളിൽ കാര്യമായ പൊരുത്തക്കേടുകളുണ്ടെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. പ്രതീക്ഷിച്ച മാർക്കുകൾ പല വിദ്യാർഥികൾക്കും ലഭിക്കാതെ പോയി എന്നും ആരോപണങ്ങളുണ്ട്.
പരീക്ഷ മുഴുവനായി എഴുതാത്തവർക്ക് പോലും മാർക്കുകൾ ലഭിച്ചുവെന്നും പറയുന്നു. വിമർശനങ്ങൾ ശക്തമായപ്പോൾ വിഷയത്തിൽ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. പരാതി ഉന്നയിച്ച 15 വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് എൻഐഎഫ്ടി അറിയിച്ചു. അതേസമയം, കൂടുതൽ വിദ്യാർഥികൾ ആരോപണവുമായി എത്തുകയാണ്.










0 comments