ad
Deshabhimani

ഐടിഐ പ്രവേശനം: അപേക്ഷ 30 വരെ

ITI Students
വെബ് ഡെസ്ക്

Published on Jun 13, 2026, 04:57 PM | 2 min read

കേരള വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 108 സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 78 ട്രേഡിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്‌ (NCVT) അഫിലിയേഷനുള്ള ട്രേഡുകൾ, സ്റ്റേറ്റ് കൗൺസിൽ ഓഫ് വൊക്കേഷനൽ ട്രെയിനിങ് (SCVT) അംഗീകാരമുള്ള ട്രേഡുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.


യോഗ്യത


​2026 ആഗസ്ത്‌ ഒന്നിന് 14 വയസ്സ് തികയണം. ഉയർന്ന പ്രായപരിധിയില്ല. കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. എസ്എസ്എൽസി / തത്തുല്യ പരീക്ഷ ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാവുന്ന ആറുമാസം/ ഒരു വർഷം/രണ്ടു വർഷം ദൈർഘ്യമുള്ള എൻജിനിയറിങ്/നോൺ എൻജിനിയറിങ്‌ ട്രേഡുകളിൽ വിവിധ കോഴ്സുകളുണ്ട്. സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ സ്റ്റാൻഡേർഡ് 10 തുല്യതാ പരീക്ഷയും യോഗ്യതയായി പരിഗണിക്കും.


​എൻസിവിടി ട്രേഡുകൾ


​സംസ്ഥാനത്തെ 100 ഐടിഐകളിൽ എൻസിവിടി അംഗീകാരമുള്ള വിവിധ ട്രേഡുകൾ ലഭ്യമാണ്. വയർമാൻ, പെയിന്റർ, പ്ലംബർ, കാർപെന്റർ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, ഡ്രസ് മേക്കിങ്, മെക്കാനിക് അഗ്രികൾച്ചറൽ മെഷിനറി, ഇൻസ്ട്രുമെന്റ്‌ മെക്കാനിക്, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ, ലിഫ്റ്റ് & എസ്കലേറ്റർ മെക്കാനിക്, ഇൻഫർമേഷൻ ടെക്നോളജി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ, മെയിന്റനൻസ് മെക്കാനിക്, ഇലക്ട്രീഷ്യൻ, മോട്ടോർ വെഹിക്കിൾ മെക്കാനിക്, ടൂൾ ആൻഡ് ഡൈ മേക്കർ, സർവേയർ, ഇന്റീരിയർ ഡിസൈൻ & ഡെക്കറേഷൻ, ഡീസൽ മെക്കാനിക്, ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്‌, ഫാഷൻ ഡിസൈൻ & ടെക്നോളജി, കാറ്ററിങ് & ഹോസ്പിറ്റാലിറ്റി, കോസ്മറ്റോളജി, ഡിജിറ്റൽ ഫോട്ടോഗ്രാഫർ, ഡെസ്ക്ടോപ് പബ്ലിഷിങ്‌ ഓപ്പറേറ്റർ, കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിങ്, ഫുഡ് പ്രൊഡക്‌ഷൻ, ഹോസ്പിറ്റൽ ഹൗസ്കീപ്പിങ്‌, മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ ഇഫക്ട്സ്, ബേക്കറി & കൺഫക്‌ഷണർ, കംപ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് തുടങ്ങി നിരവധി എൻജിനിയറിങ്‌/ നോൺ എൻജിനിയറിങ്‌ ട്രേഡുകൾ വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാണ്.


​എസ്‌സിവിടി ട്രേഡുകൾ


​മെക്കാനിക് ഡീസൽ, ഇന്റീരിയർ ഡിസൈൻ & ഡെക്കറേഷൻ, ഇലക്ട്രീഷ്യൻ, റെഫ്രിജറേഷൻ & എയർ കണ്ടീഷനിങ്‌ ടെക്നീഷ്യൻ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, അപ്ഹോൾസ്റ്ററർ, പ്ലംബർ, ഡ്രൈവർ കം മെക്കാനിക് (എൽഎംവി), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ്‌ അസിസ്റ്റന്റ്‌ തുടങ്ങി 25 ട്രേഡുകൾ 17 ഐടിഐകളിൽ ലഭ്യമാണ്. എസ്‌സിവിടി സിലബസ് പ്രകാരമാണ് പഠനം. ഡ്രൈവർ കം മെക്കാനിക് (എൽഎംവി) ട്രേഡിലേക്ക് 2026 ആഗസ്ത്‌ ഒന്നിന് 18 വയസ്സ് പൂർത്തിയാകണം.


അപേക്ഷ


ജൂൺ 30ന് മുമ്പായി ഓൺലൈനിൽ അപേക്ഷിക്കാം. ജൂലൈ ഏഴിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 13 മുതൽ അഡ്മിഷൻ ആരംഭിക്കും.

വിജയകരമായി കോഴ്സ് പൂർത്തിയാക്കി, അഖിലേന്ത്യാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഇ- നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (e - NTC) ലഭിക്കും. വിവരങ്ങൾക്ക്‌: itiadmissions.kerala.gov.in, det.kerala.gov.in




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home