ad
Deshabhimani

നവോദയ കുടുംബവേദി യാത്രയയപ്പ് നൽകി

dammam navodaya kudumbavedi
വെബ് ഡെസ്ക്

Published on Jun 17, 2026, 01:25 PM | 1 min read

ദമ്മാം : പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന നവോദയ കുടുംബ വേദി കേന്ദ്ര കമ്മിറ്റി അംഗവും അബ്ഖൈഖ് യൂണിറ്റ് പ്രസിഡന്റുമായ സജിത്ത് പ്രസാദ്‌, ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന ബാലവേദി കേന്ദ്ര സെക്രട്ടറി ശ്രേയ സുരേഷ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽന നാണത്ത്, അയാൻ അനൂപ്, നിവേദിത സുഭാഷ്, ഗോപിക സജിത്ത്‌ എന്നിവർക്ക്‌ നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. ഖത്തീഫിൽ നടന്ന പരിപാടി നവോദയ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ ഉദ്ഘാടനംചെയ്‌തു. കേന്ദ്ര കുടുംബവേദി പ്രസിഡന്റ്‌ ഷാനവാസ് അധ്യക്ഷനായി. ​നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, വനിതാവേദി കൺവീനർ രശ-്‌മി രാമചന്ദ്രൻ, കുടുംബവേദി ജോയിന്റ് സെക്രട്ടറിമാരായ ഷാഹിദ ഷാനവാസ്, ശ്രീകുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിനോയ് ഗംഗാധരൻ, സുജിത് കുമാർ എന്നിവർ സംസാരിച്ചു.


കുടുംബവേദിയുടെ ഉപഹാരം സെക്രട്ടറി ഷമീം നാണത്ത് സജിത്ത് പ്രസാദിന് കൈമാറി. ഷാനവാസ്, രശ്മി, ഷാഹിദ ഷാനവാസ്‌, ബിന്ദു ശ്രീകുമാർ, ഗിരീഷ് എന്നിവർ ബാലവേദി പ്രവർത്തകർക്കുള്ള ഉപഹാരം കൈമാറി. ബാലവേദി വേനലവധിക്കാലത്ത് നടത്തിയ വ്ലോഗ് മത്സരത്തിന്റെ സമ്മാനം കൈമാറി. മത്സരം വിലയിരുത്തിയ ജയൻ ജോസഫ് സംസാരിച്ചു. നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര, കുടുംബവേദി കേന്ദ്ര വൈസ് പ്രസിഡന്റ് നരസിംഹൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീകുമാർ, സർഫാസ്, സുജ ജയൻ, സ്മിത നരസിംഹൻ, സുരേഷ് കൊല്ലം, ബൈജു വിവേകാനന്ദൻ, സഫീന, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം മഹിമ റോഷൻ എന്നിവർ സമ്മാനം കൈമാറി. കേന്ദ്ര ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ സ്വാഗതവും സഹരക്ഷാധികാരി ലിൻഷ പ്രജീഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home