ad
Deshabhimani

നവോദയ രാജേഷ് കുമാർ കുടുംബ സഹായം കൈമാറി

dammam navodaya help
വെബ് ഡെസ്ക്

Published on Jun 17, 2026, 01:21 PM | 1 min read

ദമ്മാം : ദമ്മാം നവോദയ ജുബൈൽ ഏരിയ സിസ്കോ യൂണിറ്റ് അംഗമായിരിക്കെ അന്തരിച്ച കൊല്ലം പത്തനാപുരം കുമുകുംചേരി പുതിയ വീട്ടിൽ രാജേഷ് കുമാറിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. രാജേഷിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ സിപിഐ എം പത്തനാപുരം ഏരിയ സെക്രട്ടറി നജീബ് മുഹമ്മദ്‌ കുടുംബത്തിന് തുക കൈമാറി. നവോദയ ജുബൈൽ ഏരിയ വൈസ് പ്രസിഡന്റ് സൈഫുദീൻ കടയ്ക്കൽ അധ്യക്ഷനായി. നവോദയ മുൻ പ്രവർത്തകനും പ്രവാസിസംഘം കൊല്ലം ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സന്തോഷ് മാനവം, സിപിഐ എം പിടവൂർ ലോക്കൽ സെക്രട്ടറി ജി രാധാകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം രാധാകൃഷ്‌ണൻ, ബ്രാഞ്ച് സെക്രട്ടറി വിശ്വംഭരൻ, പ്രവാസി സംഘം പത്തനാപുരം ഏരിയ സെക്രട്ടറി നൈസാം, തലവൂർ പഞ്ചായത്ത്‌ അംഗം രാജേഷ്, നവോദയ സിസ്കോ കമ്മിറ്റി മുൻ അംഗം അനീഷ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home