സ്വർണം വാങ്ങാൻ ഇന്ന് പോകാം; പൊന്നിന്റെ നിരക്ക് കുറഞ്ഞു

കൊച്ചി: സ്വർണപ്രേമികൾക്ക് ആശ്വാസവാർത്ത. ഇന്ന് സ്വർണത്തിന് വില കുറഞ്ഞു. ഒരു പവന് 560 രൂപ കുറഞ്ഞ് 1,19,520 രൂപ നിരക്കിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞ് 14940 രൂപയിലെത്തി.
ഇന്ത്യയെ സംബന്ധിച്ച് സാധാരണക്കാർ പോലും സ്വർണത്തെ ഒരു നിക്ഷേപമായാണ് കാണുന്നത്. ആവശ്യം വരുമ്പോൾ പണമാക്കി മാറ്റാം എന്ന വസ്തുതയാണ് പലരെയും സ്വർണത്തിലേക്ക് ആകർഷിക്കുന്ന ഘടകം. ലോക രാജ്യങ്ങളെല്ലാം സ്വർണം സൂക്ഷിക്കുന്നതിൽ വളരെ പ്രാധാന്യം നൽകുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സ്വർണ നിക്ഷേപത്തിനുള്ള പങ്ക് വളരെ വലുതാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മുടെ രാജ്യം. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങി വിവിധ ഘടകങ്ങൾ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തിൽ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ വരെ സ്വർണവിലയിൽ പ്രതിഫലിക്കും.









0 comments