ad
Deshabhimani

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ പൊന്നിന്റെ നിരക്ക്

gold

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Jun 16, 2026, 10:37 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,11,000 രൂപയായി താഴുകയും ചെയ്തു. വിപണിയിൽ ഒരു ഗ്രാം സ്വർണം 13,875 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.


കഴിഞ്ഞ ദിവസം സ്വർണവിലയിൽ വലിയ വർധനവ് പ്രകടമായിരുന്നു. പവന് 225 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,11,120 രൂപ എന്ന നിരക്കിൽ എത്തിയ ശേഷമാണ് ഇന്ന് വിലയിൽ വീണ്ടും കുറവുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.


അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയായി ഉയർന്നുതന്നെ തുടരുകയാണ്. നിലവിൽ 10 ഗ്രാം വെള്ളിക്ക് 2,650 രൂപ എന്ന നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.


ഈ മാസത്തെ സ്വർണ നിരക്കുകൾ


ജൂൺ 1- 1,14,560 രൂപ


ജൂൺ 2- 1,14,560 രൂപ


ജൂൺ 3- 1,14,560 രൂപ


ജൂൺ 4- 1,14,480 രൂപ


ജൂൺ 5- 1,14,200 രൂപ


ജൂൺ 6 - 1,14,200 രൂപ


ജൂൺ 7 - 1,14,200 രൂപ


ജൂൺ 8 - 1,11, 240 രൂപ


ജൂൺ 9- 1,12,320 രൂപ


ജൂൺ 11- 1,06,800 രൂപ


ജൂൺ 12- 1,08, 960 രൂപ


ജൂൺ 13- 1,09, 320 രൂപ


ജൂൺ 14- 1,09, 320 രൂപ


ജൂൺ 15- 1,11,120 രൂപ


ജൂൺ 16- 1,11,000 രൂപ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home