സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കൂടി. സ്വർണം ഒരു പവന് 1920 രൂപ കൂടി 92320 രൂപയിലെത്തി. 240 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് കൂടിയത്. 11540 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. 90,400 രൂപയായിരുന്നു ഇന്നലെ സ്വർണത്തിന്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ സ്വർണത്തിന്റെ വില കുറഞ്ഞിരുന്നു.
11 മാസമായി ഉയർന്നു നിന്നിരുന്ന സ്വർണവില കഴിഞ്ഞ ആഴ്ചയാണ് കുത്തനെ ഇടിഞ്ഞത്. യുഎസ് ട്രഷറി യീൽഡുകളിലേക്ക് നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപിക്കാൻ തുടങ്ങിയതോടെ അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന്റെ നിറം മങ്ങിയതായിരുന്നു വില ഇടിയാൻ കാരണം. വിപണിയിലെ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.
ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില എന്നിവയും സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്ത് പ്രാദേശിക ഗോൾഡ് അസോസിയേഷനുകളാണ് സ്വർ വില നിശ്ചയിക്കുന്നത്. സ്വർണത്തിന് വിലകൂട്ടുന്നതും കുറയ്ക്കുന്നതും ഈ അസോസിയേഷനുകളാണ്. ചില സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.









0 comments