ad
Deshabhimani

രാവിലെ ചെറുതായി കൂടി, ഉച്ച കഴിഞ്ഞ് വൻ കുതിച്ചുചാട്ടം; സ്വർണവില കുത്തനെ ഉയർന്നു

gold

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 30, 2026, 06:12 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. വ്യാഴാഴ്ച മാത്രം പവന് 1,200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. രാവിലെ പവന് 160 രൂപ ഉയർന്നതിന് പിന്നാലെ, ഉച്ചതിരിഞ്ഞ് 1,040 രൂപ കൂടി വർധിക്കുകയായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,520 രൂപയിലെത്തി.


ഗ്രാമിന് 13,940 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,455 രൂപയും പവന് 91,640 രൂപയുമായി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കായി ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന് പവന് 71,360 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,755 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളി വിലയിൽ നേരിയ കുറവുണ്ടായി, ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപയിലെത്തി.


രാജ്യാന്തര വിപണിയിലെ ചലനങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളുമാണ് സ്വർണവിലയിലെ ഈ അപ്രതീക്ഷിത കുതിപ്പിന് കാരണം. മാസാവസാനം വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാർക്ക് ഈ വർദ്ധനവ് തിരിച്ചടിയായപ്പോൾ നിക്ഷേപകർക്ക് ഇത് ആശ്വാസമായി. ഈ മാസം ഏപ്രിൽ 18-ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഇറാൻ-ഇസ്രായേൽ തർക്കങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളും വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home