ad
Deshabhimani

വീണ്ടും കുതിപ്പ്; പവൻ വിലയിൽ 2,120 രൂപയുടെ ഉയർച്ച

gold
വെബ് ഡെസ്ക്

Published on Feb 07, 2026, 09:59 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് 2,120 രൂപ കൂടി 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ കൂടി 14,355 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം തന്നെ രണ്ടും മൂന്നും തവണ കൂടിയും കുറഞ്ഞും വില ചാഞ്ചാടി നില്‍ക്കുന്നു. 24 ക്യാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനയുണ്ടായി. പവന് 2,312 രൂപ ഉയർന്ന് 1,25,280 രൂപയിലെത്തിയപ്പോൾ ​ഗ്രാമിന് 289 രൂപ കൂടി 15,660 രൂപയായി.


രാജ്യാന്തര വിപണിയിലെ കനത്ത ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ‘നിയുക്ത’ ചെയർമാൻ കെവിൻ വാർഷ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്ന വിലയിരുത്തലാണ് ഇപ്പോഴത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.


ഇറാൻ-യുഎസ് സംഘർഷ സാധ്യത അയയുന്നതിലൂടെ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി ആളുകൾ പരി​ഗണിക്കാത്ത സ്ഥിതിയുമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സ്വർണവില സർവകാല റെക്കോർഡായ 1.31 ലക്ഷം രൂപയിലെത്തിയത്. എന്നാൽ തുടർന്ന് ഇങ്ങോട്ട് വില മാറി മറിഞ്ഞു. വിലയിലെ ചാഞ്ചാട്ടം ആഭരണവിപണിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home