ad
Deshabhimani

പൊന്ന് വാങ്ങാൻ കാത്തിരുന്നവർക്ക് ഇരുട്ടടി; പവന് ഒറ്റയടിക്ക് 3,160 രൂപ കൂടി

Gold Rate
വെബ് ഡെസ്ക്

Published on Aug 20, 2026, 11:41 AM | 1 min read

തിരുവനന്തപുരം : പൊന്ന് വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി. ഇന്ന് പവന് ഒറ്റയടിക്ക് 3,160 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണം ആ​ഗസ്ത് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,16,800 രൂപയാണ്. ഇതിന് പുറമെ ജിഎസ്ടിയും പണിക്കൂലിയുമുണ്ടാകും. ​ഗ്രാമിനും ആനുപാതികമായി വില കൂടിയിട്ടുണ്ട്. ഇന്ന് ​ഗ്രാമിന് 395 രൂപ വർധിച്ച് ഒരു ​ഗ്രാം സ്വർണത്തിന് 14,600 രൂപയായി.


ഇന്ന് വെള്ളിക്കും വില കൂടിയിട്ടുണ്ട്. ​ഒരു ​ഗ്രാമിന് 260 രൂപയും 10 ​ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് ഇന്നത്തെ വില. ആ​ഗോള വിപണിയിലെ ചലനങ്ങളാണ് ഇന്ന് സ്വർണവിലയെ ബാധിച്ചത്. ഇന്നലെ ​ഗ്രാമിന് 85 രൂപ കുറഞ്ഞിരുന്നു. ഓണവും കല്യാണസീസണും വന്നതോടെ സ്വർണത്തിന് വൻ ഡിമാൻഡാണ്. ഇതിനിടെയാണ് ഒറ്റയടിക്ക് മൂവായിരം രൂപയിലധികം വില വർധിച്ചത്.


ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണവിലയെ ബാധിക്കും. ക്രൂഡ് ഓയിൽ വില, ആഭ്യന്തര വിപണി, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങി നിരവധി ഘടകങ്ങൾ സ്വർണവിലെ ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home