ad
Deshabhimani

സ്വർണം വാങ്ങാൻ ഇന്ന് നല്ല ദിവസം; പൊന്നിന്റെ വില കുത്തനെ കുറഞ്ഞു

gold jwels
വെബ് ഡെസ്ക്

Published on Sep 02, 2026, 10:14 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. സ്വർണം പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയിലെത്തി. ഗ്രാമിന് 280 രൂപ താഴ്ന്ന് 13,935 രൂപയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ജനുവരി 31-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഏറ്റവും ഉയർന്ന തുക.


ഇതിനുശേഷമാണ് അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയെയെന്നപോലെ പ്രാദേശിക സ്വർണ വിപണിയെയും ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയത്. സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം ജ്വല്ലറികളിലെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് വ്യാപാരികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.


ഇന്ത്യയെ സംബന്ധിച്ച് സാധാരണക്കാർ പോലും സ്വർണത്തെ ഒരു നിക്ഷേപമായാണ് കാണുന്നത്. ആവശ്യം വരുമ്പോൾ പണമാക്കി മാറ്റാം എന്ന വസ്തുതയാണ് പലരെയും സ്വർണത്തിലേക്ക് ആകർഷിക്കുന്ന ഘടകം. ലോക രാജ്യങ്ങളെല്ലാം സ്വർണം സൂക്ഷിക്കുന്നതിൽ വളരെ പ്രാധാന്യം നൽകുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സ്വർണ നിക്ഷേപത്തിനുള്ള പങ്ക് വളരെ വലുതാണ്.


ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മുടെ രാജ്യം. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങി വിവിധ ഘടകങ്ങൾ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തിൽ ആ​ഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ വരെ സ്വർണവിലയിൽ പ്രതിഫലിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home