ad
Deshabhimani

ചേന്തി അനിലിന് ക്രിമിനൽ പശ്ചാത്തലമെന്ന് മുഖ്യമന്ത്രി; അപ്പോൾ എങ്ങനെ ‍ഡിസിസി അം​ഗമായെന്ന് ചോദ്യം; അറിയില്ലെന്ന് മറുപടി

V D Satheesan Chenthi Anil

വി ഡി സതീശൻ (ഇടത്), ചേന്തി അനിലും കോൺ​ഗ്രസ് പ്രവർത്തകരും വി ഡി സതീശനെ തടഞ്ഞപ്പോൾ (വലത്)

വെബ് ഡെസ്ക്

Published on Sep 02, 2026, 11:02 AM | 1 min read

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ഉദ്‌ഘാടനത്തിൽനിന്ന്‌ പിന്മാറിയതിന് പിന്നാലെ, തന്നെ വഴിയിൽ തടഞ്ഞ ഡിസിസി അം​ഗം ചേന്തി അനിലിന് ക്രിമിനൽ പശ്ചാത്തലമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് പരിപാടി നടത്തുന്നതെന്ന് പൊലീസ് റിപ്പോർട്ടുണ്ടായിരുന്നു. അതിനെ തുടർന്ന് പരിപാടി റദ്ദാക്കുന്നതായി അറിയിച്ചിരുന്നുവെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ചെമ്പഴന്തിയിലെ പരിപാടിക്ക് പോയിക്കൊണ്ടിക്കവെ പാർടി പ്രവർത്തകർ നിൽക്കുന്നത് കണ്ട് വഴിയിലിറങ്ങിയതാണ്. ആരും തന്നെ തടഞ്ഞില്ല. അപ്പോൾ ചേന്തി അനിൽ മോശമായി സംസാരിച്ചു. സംഘർഷം ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചത്. പൊലീസ് സ്വമേധയാ എടുത്ത കേസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


എന്നാൽ, ക്രിമിനൽ പശ്ചാത്തലം ഉള്ളയാൾ എങ്ങനെയാണ് ഡിസിസി അം​ഗമാകുന്നത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് തനിക്കറിയില്ല എന്നായിരുന്നു മുഖ്യമന്ത്രി മറുപടി. ചേന്തി അനിലുമായി വ്യക്തിപരമായി ബന്ധമുള്ളതും അനിലിന്റെ വീട്ടിൽ പോയതും ചോദ്യമായപ്പോൾ, തനിക്ക് അനിലുമായി വ്യക്തിപരമായി പരിചയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊന്നും പറയാനില്ല എന്ന് പറഞ്ഞ് കൂടുതൽ ചോദ്യങ്ങളിൽനിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.


ജന്തർമന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേരളത്തിലെടുത്ത കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അതിന്റെ നടപടിക്രമങ്ങൾ പാലിച്ചുവരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home