ad
Deshabhimani

ആ​ന്ധ്രയിൽ മലേറിയ പ്രതിരോധ ​ഗുളിക കഴിച്ച ഏഴ് വയസുകാരി മരിച്ചു; 50 കുട്ടികൾ ചികിത്സയിൽ

malaria tablet death andhra

മലേറിയ പ്രതിരോധ ​ഗുളിക കഴിച്ചശേഷം ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 02, 2026, 12:00 PM | 1 min read

ഹൈദരാബാദ്: ആ​ന്ധ്രാ പ്രദേശിൽ മലേറിയ പ്രതിരോധ ​ഗുളിക കഴിച്ച് ഏഴ് വയസുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിയായ മാഡിവി ജമുനയാണ് മരിച്ചത്. പോളവാരം ജില്ലയിലെ ​ഗോള​ഗുപ്പയിലാണ് സംഭവം. 50 കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആരോ​ഗ്യ വകുപ്പ് നൽകിയ മലേറിയ പ്രതിരോധത്തിനുള്ള ക്ലോറോക്വിൻ ​ഗുളികൾ കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​ഗുളിക കഴിച്ച കുട്ടികൾക്ക് ഛ‌ർദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. സംഭവത്തിൽ ആരോ​ഗ്യ വകുപ്പ അന്വേഷണത്തിന് ഉത്തരവിട്ടു.


തെലങ്കാന - ആന്ധ്ര അതിർത്തിയായ ​ഗോല്ല​ഗുപ്പയിൽ 71 പേർക്കാണ് പ്രാദേശിക ഭരണകൂടം ഇന്നലെ ക്ലോറോക്വിൻ ​ഗുളികൾ വിതരണം ചെയ്തത്. രക്തത്തിലെ ഹീമിന്റെ അളവ് വർധിപ്പിച്ചുകൊണ്ട് മലേറിയ പ്രധിരോധിക്കുന്ന ​ഗുളികകളാണിവ.

29 പേരെ തെലങ്കാനയിലെ ആശുപത്രിയിലേക്കും 24 രോഗികളെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. ചികിത്സയിലിരിക്കെയാണ് മാഡിവിയുടെ മരണം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home