കുവൈത്തിൽ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം; ആർക്കും പരിക്കില്ല

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചുവരുന്നതായി കുവൈത്ത് സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഇവ കുവൈത്തിനെ ലക്ഷ്യമിട്ട് വരുന്ന മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തടയുന്നതിന്റെ ഭാഗമായുള്ളതാണെന്ന് സൈന്യം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ പൗരന്മാരും പ്രവാസികളും പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു.










0 comments