ad
Deshabhimani

ഇന്നലത്തെ പകിട്ട് ഇന്നില്ല; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു, സ്ഥിരതയില്ലാതെ വിപണി

gold

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 30, 2026, 01:19 PM | 2 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലും, പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിലയിലുണ്ടായ ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായത്. മൂന്നു ദിവസം തുടർച്ചയായി കുറഞ്ഞ സ്വർണ വില വെള്ളിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1,160 രൂപയായാണ് കൂടിയത്.


സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ വെള്ളി വിലയിൽ നേരിയ മുന്നേറ്റമാണ് ദൃശ്യമായത്. വെള്ളിയാഴ്ച ഒരു ഗ്രാം വെള്ളിയ്ക്ക് 280 രൂപയായിരുന്ന നിരക്ക് ഇന്ന് 5 രൂപ വർധിച്ച് 285 രൂപയിലെത്തി. ഇതോടെ 10 ഗ്രാം വെള്ളിയുടെ വില 2,850 രൂപയായി.


പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ സ്വർണവിലയെ പ്രധാനമായി സ്വാധീനിക്കുന്നത്. ഇതിനെത്തുടർന്ന് രാജ്യാന്തരതലത്തിൽ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയെയും ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണം, വെള്ളി വിലകളിൽ ഇത്തരം വലിയ ഉയർച്ചതാഴ്ചകൾ തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.


സ്വർണവിലയിലുണ്ടാകുന്ന ഇത്തരം വലിയ ചാഞ്ചാട്ടങ്ങൾ വിവാഹ ഉപഭോക്താക്കളുടെ ബജറ്റുകളെ പൂർണമായി താളംതെറ്റിക്കുന്നു. പലരും മുൻകൂട്ടി ബുക്ക് ചെയ്തും അഡ്വാൻസ് നൽകിയുമാണ് അപ്രതീക്ഷിത വിലക്കയറ്റത്തിൽ നിന്നും പിടിച്ചുനിൽക്കുന്നത്. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. എന്നാൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വിലയിറക്കം വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്.


സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയ ബദലുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. സ്വർണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവുമാണ് പലരെയും ഡിജിറ്റൽ ഗോൾഡിലേക്ക് ആകർഷിക്കുന്നത്. പണിക്കൂലി നൽകേണ്ടതില്ല എന്നതും വിൽക്കുമ്പോൾ മൂല്യം കുറയില്ല എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്.


ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്കും പതിച്ചു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വില 1,23,120 ആണ്. മെയ് 13നാണ് സ്വർണവില ഈ ഉയരം തൊട്ടത്. വിപണിയിൽ ചാഞ്ചാട്ടം ശക്തമായി തുടരുന്നതിനാൽ വാങ്ങുന്നതിന് മുൻപ് ഏറ്റവും പുതിയ നിരക്ക് പരിശോധിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home